കെട്ടിട നികുതി അടയ്ക്കാം, അവധി ദിനത്തിലും; പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഈ ഞായറാഴ്ചയും തുറക്കും


പേരാമ്പ്ര: 2022-23 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി ഇതുവരെ അടച്ചില്ലേ. ഇനിയും വൈകേണ്ട. നികുതിദായകരുടെ സൗകര്യാര്‍ത്ഥം ഈ ഞായറാഴ്ചയും നികുതി അടയ്ക്കാന്‍ അവസരം നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്.

ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടിശ്ശികയുള്‍പ്പെടെയുള്ള കെട്ടിടനികുതി 31-നകം അടയ്ക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. നേരിട്ടോ, tax.lsgkeralagov.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായോ നികുതി അടയ്ക്കാം.