പേരാമ്പ്ര ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബർ 23-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.

ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/ എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ട് എണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐയിൽ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 9400127797.