പേരാമ്പ്ര എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. മുതുവണ്ണാച്ച ജി.യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അദ്ധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.നിലവിൽ സിപിഐഎം പാറപ്പുറം ബ്രാഞ്ച് മെമ്പറായിരുന്നു.

ഭാര്യ പരേതയായ ദേവകി. മക്കൾ: ഉല്ലാസ്കുമാർ (9കെഎസ്ആർടിസി, തൊട്ടിൽപാലം ഡിപ്പോ), ഉഷ കുമാരി (മൂടാടി). മരുമകൻ: വാസു സി.കെ മൂടാടി (റിട്ടയേർഡ് ഡിഡിഇ കാസർഗോഡ്).

സഹോദരങ്ങൾ: നാരായണി കണ്ണോത്ത് കുന്നുമ്മൽ, ശങ്കരൻ കോട്ടൂളി (റിട്ടയേർഡ്, സബ് പോസ്റ്റ് മാസ്റ്റർ), ദേവി കാവുന്തറ, ജാനകി (തിരുവനന്തപുരം), പരേതയായ കല്യാണി (മണിയൂർ)