പരീക്ഷയ്ക്ക് തയ്യാറെടുക്കാം, സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം നേടാം; സൗജന്യ പി.എസ്.സി പരിശീലനവുമായി പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍


പേരാമ്പ്ര: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുളള ഒഴിവുകളിലെ മെയിന്‍ പരീക്ഷയും ബിരുദ തല പ്രാരംഭഘട്ട പരീക്ഷയും മുന്‍നിര്‍ത്തി പ്രത്യേക സിലസ്സിന് ഊന്നല്‍ കൊടുത്തു കൊണ്ടാണ് പരിശീലനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സി.ഡി.സി പേരാമ്പ്രയുടെ ഫേസ് ബുക്കില്‍ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് 0496-2615500.