പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്


മേപ്പയ്യൂര്‍: പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്.

കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെയും മുസ്ലിം യൂത്ത് ലീഗ് കാരയാട് ശാഖ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചത്.

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അധ്യക്ഷനായി. ഖത്തര്‍ കെ.എം.സി.സി നേതാവ് സജീര്‍.പി, ശാഖ യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് വി.പി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് കണ്‍വീനര്‍ ബഷീര്‍ വടക്കയില്‍ സ്വാഗതവും ഷംസുദ്ദീന്‍ വടക്കയില്‍ നന്ദിയും പറഞ്ഞു.