പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്റർ കൂടുതൽ മെച്ചപെട്ട സൗകര്യത്തിലേക്ക്; ബ്ലോക്ക് പഞ്ചായത്ത് ഉപകരണങ്ങൾ കൈമാറി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൻ്റെ വിപുലീകരണത്തിൻ്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിലൂടെ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഡയാലിസിസ് സെൻ്ററിലേക്ക് വാങ്ങിയ ഐ.സി കോട്ട് ബഡും കാർഡിയാക് ടേബിളിൻ്റെ എൽപ്പിക്കൽ ചടങ്ങും നടന്നു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐ.സി കോട്ട് (10 എണ്ണം), കാർഡിയാക് ടേബിൾ (18 എണ്ണം) എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചിലവഴിച്ചത്.

ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ.രജിത, ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കർ, ഗിരിജാ ശശി, എച്ച്.എം.സി അംഗങ്ങളായ എം.കുഞ്ഞമ്മത്, എസ്.കെ.അസ്സെനാർ, തറുവയ് ഹാജി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ കെ.പി.കരിം ഹെഡ് നഴ്സ് രതി, ശ്യം സൂര്യ ദാസ്,വി.കെ. സുധീഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ശ്രീജ.ആർ സ്വാഗതവും ഹെഡ് നഴ്സ് ജിനി മോൾ ജോസഫ് നന്ദിയും പറഞ്ഞു.
Summary: Perambra Taluk Hospital Dialysis Center upgraded to better facilities; Block Panchayat hands over equipment