പേരാമ്പ്ര സ്വദേശിനി ശ്രീസൂര്യ തിരുവോത്തിന് കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനി ശ്രീസൂര്യ തിരുവോത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്നാണ് ശ്രീസൂര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

കേരളത്തിലെ സ്വയം സഹായ സംഘങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ സാമൂഹ്യ മൂലധനവും ജീവിത നിലവാരവും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.

എഴുത്തുകാരന്‍ രാജന്‍ തിരുവോത്തിന്റെയും കെ.ആര്‍.ജയലക്ഷ്മിയുടേയും മകളാണ്. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലാ കലക്ടറും മേപ്പയ്യൂര്‍ സ്വദേശിയുമായ ബിജിന്‍ കൃഷ്ണ ഐ.എ.എസ് ആണ് ഭര്‍ത്താവ്.