ഓട്ടോമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴക്കൻ പേരാമ്പ്ര സ്വദേശിനി മരിച്ചു


പേരാമ്പ്ര: ഓട്ടോമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കിഴക്കൻ പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മ മരിച്ചു. വളയങ്കണ്ടം കാപ്പുങ്കര ദേവകിയാണ് മരിച്ചത്. 52 വയസാണ്.

കഴിഞ്ഞമാസം ആറിന് പന്നിക്കോട്ടൂരിൽ വെച്ച് ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം.

ഭർത്താവ്: ബാലകൃഷ്ണൻ. മിഥുൻ, മിനു എന്നിവർ മക്കൾ.
മരുമക്കൾ: അഖിൽ കരുവട്ടൂർ, ലിബിഷ ചെറുവണ്ണൂർ. രാജൻ, കമല, ഷീജ എന്നിവരാണ് സഹോദരങ്ങൾ.

Summary: perambra native died in an accident