റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി വിരമിച്ച പേരാമ്പ്ര പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു


പേരാമ്പ്ര: പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍ കുട്ടി നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി വിരമിച്ച വ്യക്തിയാണ്.

ഭാര്യ: തങ്കം. മക്കള്‍: നവനീത് കൃഷ്ണന്‍, അംബിക. മരുമക്കള്‍: ദീപശ്രീ, പ്രജിത്ത് ചന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ അഡ്വക്കേറ്റ് ടി.കെ മാധവന്‍ നായര്‍, ജാനകി.

സംസ്‌കാര ചടങ്ങുകള്‍ നൊച്ചാട് പോടിയത്ത് വീട്ടുവളപ്പില്‍ നടന്നു.