ഒരേസമയം അന്‍പത് പേര്‍ക്ക് മത്സ്യവില്‍പ്പന നടത്താം; പുതുതായി നിര്‍മ്മിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് കെട്ടിടം നാടിന് സമര്‍പ്പിച്ച് മന്ത്രി എം.ബി.രാജേഷ്


പേരാമ്പ്ര: പുതുതായി നിര്‍മ്മിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചത്. ഒരേസമയം അന്‍പതുപേര്‍ക്ക് മത്സ്യവില്‍പ്പന നടത്താനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. മേല്‍ക്കൂര ഷീറ്റിട്ട് നിര്‍മിച്ച വിശാലമായ ഹാളും മേല്‍ക്കൂര വാര്‍പ്പുള്ള എട്ട് മുറികളുമുണ്ട്. മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബും സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, എ.കെ.പത്മനാഭന്‍, എം.കുഞ്ഞമ്മദ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സജീവന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, എസ്.കെ. സജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ലിസി, ഗ്രാമപഞ്ചായത്ത് അംഗം സി.എം.സജു, യൂസഫ് കോറോത്ത്, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ.പ്രമോദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ.എന്‍.ഷിജു നന്ദിയും പറഞ്ഞു.