പശുവിനെ രക്ഷിക്കാനായി ഇറങ്ങിയ രണ്ട് പേർ കിണറ്റിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ് (വീഡിയോ കാണാം)


പേരാമ്പ്ര: പശുവിനെ രക്ഷിക്കാനായി ഇറങ്ങി കിണറ്റിൽ കുടുങ്ങിപ്പോയ രണ്ട് പേർക്ക് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്. പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലാണ് സംഭവമുണ്ടായത്.

ഏകദേശം 65 അടി ആഴമുള്ള കിണറിലാണ് പശു വീണത്. കിണറിൽ 15 അടിയോളം വെള്ളവുമുണ്ടായിരുന്നു. പശുവിനെ രക്ഷിക്കാനായാണ് സന്തോഷ് കുന്നോത്ത്, കെ.സി.ഷാജി കുഞ്ഞാമ്പുറത്ത് എന്നിവർ കിണറ്റിലിറങ്ങിയത്.

തിരികെ കയറാനാകാതെ ഇവർ കിണറിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉടൻ പേരാമ്പ്ര ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.

ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ കെ.കെ.ശിഖിലേഷാണ് കിണറ്റിലിറങ്ങി രണ്ട് പേരെയും ഒപ്പം പശുവിനെയും രക്ഷപ്പെടുത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍റെയും .അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍റെയും നേതൃത്വത്തിൽ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ അന്‍വര്‍ സാലിഹ്, ഷിഗിന്‍ ചന്ദ്രന്‍, കെ.അജേഷ്, ഹോം ഗാര്‍ഡ് രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം: