ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; 36 കുപ്പി വിദേശമദ്യവുമായി കണ്ണാടി പൊയില്‍ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍


പേരാമ്പ്ര: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ വാഹന പരിശോധനയില്‍ 36 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കണ്ണാടി പൊയില്‍ കാപ്പിക്കുന്മേല്‍ സുധീഷിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വിദേശമദ്യം കാറില്‍ കടത്തി കൊണ്ടുവന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.

റെയ്ഡിന് പ്രിവന്റിവ് ഓഫീസര്‍ പി.കെ സബീറലി, സി.ഇ.ഓമാരായ ഷാജി ഇ. എം, ഷബീര്‍ എം.പി എന്നിവര്‍ പങ്കെടുത്തു.

summary: perambra excise team arrested one person with 36 bottles of foreign liquor