വില്‍പ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നു, അറസ്റ്റ്; കുറ്റ്യാടി സ്വദേശിയെ കയ്യോടെപൊക്കി പേരാമ്പ്ര എക്സെെസ്


പേരാമ്പ്ര: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ ഒരാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീംമാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍. എന്‍. പിയും പാര്‍ട്ടിയും ഇന്നലെ പേരാമ്പ്ര, ചെനോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ പേരാമ്പ്ര ടൗണ്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രിവേന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു , സബീറലി പി.കെ പ്രിവേന്റീവ് ഓഫീസര്‍ ഗ്രേഡ് അമ്മദ് കെ.സി , സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍ , ഡ്രൈവര്‍ ഷിതിന്‍ എന്നിവര്‍ പങ്കെടുത്തു.

പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.