ഇനി അടുത്ത വര്‍ഷത്തെ ആഘോഷത്തിനായുള്ള കാത്തിരിപ്പ്; പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് സമാപനം


പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് സമാപനമായി. ഇന്നലെ നടന്ന ആനയും താളമേളങ്ങളും നിറഞ്ഞ ആഘോഷ വരവുകളിലും ക്ഷേത്ര ചടങ്ങകളിലും നിരവധിപേര്‍ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ കാര്‍ണിവെല്ലില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രത്തില്‍ തോറ്റംപാട്ട്, ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചപ്പാട്ട്, മലക്കളി എന്നിവയ്ക്ക് ശേഷം നായാട്ടിന് ഇറങ്ങലും നായാട്ടുവരവും നടന്നു. ഉച്ചയ്ക്കു ശേഷം കരടി വരവും വിളക്കുമാടം വരവും ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ നടന്ന ട്രിപ്പിള്‍ തായമ്പക ശ്രോദ്ധാക്കളില്‍ ഹരം പകര്‍ന്നു. തുടര്‍ന്ന് നടന്ന ഡാന്‍സ് ഫ്യൂഷന്‍ ഡ്രാമ കാണാനും വന്‍ തിരക്കായിരുന്നു.

രാത്രി അത്താഴ പൂജയ്ക്കുശേഷം ആറാട്ട് എഴുന്നള്ളത്തും തുടര്‍ന്ന് ആകാശ വിസ്മയം തീര്‍ത്ത് വെടിക്കെട്ടും നടന്നു. ക്ഷത്രത്തില്‍ കുളിച്ചാറാട്ട് ചടങ്ങും നടന്നു.

ഇന്ന് പുലര്‍ച്ചെ രുധിരക്കോലം, ആറാട്ട് കലശം എന്നിവയോടെ ഉത്സവത്തിന് സമാപനമായി.