നവീകരണ പ്രവൃത്തി; പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം, വാഹനങ്ങള്‍ പോകേണ്ടത് ഇപ്രകാരം


പേരാമ്പ്ര: പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിക്കും. പാതയിടെ കി.മീ 2/200 നും 4/700 നും ഇടയില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാലാണ് നാളെ (ജനുവരി 26) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നത്.

പേരാമ്പ്രയില്‍ നിന്നും കൂരാച്ചുണ്ടും ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.