ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ട്രെയിനിങ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍


പേരാമ്പ്ര: ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി Inclusive Sports training പേരാമ്പ്ര KEN TO AREENA ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ആദ്യമായാണ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സ്‌പോട്‌സ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഭിന്നശേഷി വിദ്യാര്‍ഥി ദേവിക.എസ്.കുമാറിന് പന്ത് കൈമാറി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി.നിത സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.പി.മനോജ് കുമാര്‍, എന്‍.പി.സുധീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി.ആര്‍.സി ട്രെയിനര്‍ കെ.സത്യന്‍ നന്ദി രേഖപ്പെടുത്തി.