റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ മാറ്റിയില്ല; കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ യാത്ര ദുരിതത്തില്‍
പേരാമ്പ്ര: റോഡരികില്‍ മുറിച്ചിട്ട മരങ്ങല്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. പെരുവണ്ണാമൂഴി കടിയങ്ങാട് റോഡരികില്‍ മുറിച്ചിട്ട മരങ്ങളാണ് മാസങ്ങളായിട്ടും റോഡരികില്‍ നിന്നും നീക്കതെ ഇട്ടിരിക്കുന്നത്. ഇത് റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കമ്യൂണിറ്റി ഹാളിനുസമീപവും പന്തിരിക്കര മദ്രസ സ്റ്റോപ്പിനുസമീപവുമാണ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചത്. എന്നാല്‍ മുറിച്ചതിനു ശേഷം ഇവ അവിടെ നിന്നും മാറ്റാന്‍ വേണ്ട നടപടി ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി സമയങ്ങളില്‍ ഇതുവഴി നടന്നുപോകാനും പ്രയാസമാണെന്നും പ്രദേശവാസികള്‍ പറയുന്നു. റോഡ് നവീകരണം പാതിവഴിയില്‍ കിടക്കുന്നതിനാല്‍ പലയിടത്തും റോഡ് തകര്‍ന്നുകിടക്കുകയുമാണ്.
[m,id3]