കൊയിലാണ്ടിയില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; സ്‌കൂട്ടര്‍ യാത്രികനും പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

[Mid1]

ഇന്നലെ രാത്രി പത്തേകാലോടുകൂടിയാണ് അപകടം നടന്നത്. അപകടം നടന്നതിന് തൊട്ടടുത്താണ് ദിനേശ് മണിയുടെ വീട്. രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് തെറിച്ച് സമീപത്തെ ഡ്രൈനേജില്‍ വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അച്ഛൻ: പരേതനായ കുഞ്ഞിക്കേളപ്പൻ, അമ്മ: ദമയന്തി. ഭാര്യ: സംഗീത. മക്കൾ: അദ്രിനാഥ്, ആദി നാഥ്. സഹോദരങ്ങൾ: അനീഷ് കെ. (റിട്ടയേഡ് വാട്ടർ അതോറിറ്റി), അജിത (താലൂക്കാശുപത്രി ജീവനക്കാരി).

Summary: Pedestrian dies after scooter crashes in Koyilandi; Scooter passenger injured