പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം


പയ്യോളി: പയ്യോളി അയനിക്കാട് റെയില്‍ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി സ്വദേശിയുടെതാണെന്ന് സൂചന. റെയിൽ പാളത്തിൽ നിന്നും കിണ്ടിയ ഇയാളുടെതെന്ന് സംശയിക്കുന്ന ബാഗിൽ നിന്നും ഇടുക്കി വാഴത്തോപ്പില്‍ സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ മരിച്ചതാരാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെയായിരുന്നു പയ്യോളി അയനിക്കാട് പള്ളിക്ക് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ട്രെയിനിടിച്ച്‌ മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം റെയില്‍ പാളത്തില്‍ നിന്നും നീക്കം ചെയ്തത്. പയ്യോളി പോലീസ് എസ്.ഐ പി.റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

Summary: Payyoli train collision incident; The deceased is suspected to be a native of Idukki