അപകട വിവരമറിഞ്ഞപ്പോള്‍ മുതല്‍ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു, പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി അവന്‍ യാത്രയായി; ഇരിങ്ങല്‍ സ്വദേശി രാജേഷിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ജന്മനാട്
പയ്യോളി: ഇരിങ്ങല്‍ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള രാഗേഷ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അവന്‍ പഴയത് പോലെ തിരികെ വരുമെന്ന പ്രീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ എന്നന്നേക്കുമായി അവരോട് വിട പറഞ്ഞ് പ്രിയ സുഹൃത്ത് മരണപ്പെട്ടെന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്നവരെ തേടിയെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് കൊല്ലത്ത് ദാരുണമായ അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു രാഗേഷ്. കൊല്ലം ചിറയ്ക്ക് സമീപത്തുവെച്ച് മിനിലോറി ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് രഗേഷ് ഓടിച്ചിരുന്ന ബൈക്കിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ രാഗേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
യു.എല്‍.സി.സിയിലെ ജീവനക്കാരാണ് രാഗേഷ്. എന്നത്തേയും പോലെ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ മരണമെത്തിയത്. തന്റെ മുന്നിലേക്കെത്താന്‍ പോകുന്നത് ചേതനയറ്റ ഭര്‍ത്താവിന്റെ ശരീരമാണെന്നറിയാതെ രാഗേഷിനായി കാത്തിരിക്കുകയാണ് ഭാര്യ സുബിഷ.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതമാണ് രാഗേഷിന്റേത്. അതിനാല്‍ തന്നെ നിരവധി സുഹൃത്ത് ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. അപകട വിവരം അറിഞ്ഞത് മുതല്‍ രാഗേഷിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു എല്ലാവരും. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി അയാള്‍ എന്നന്നേക്കുമായി വിട പറഞ്ഞു.