പുതുപാതയൊരുങ്ങി; ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ- മുടിയന്‍ചാല്‍ റോഡ് യാത്രക്കാര്‍ക്കായ് തുറന്നു


ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ ഉദ്ഘാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ടി.പി റീന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍, പി.സി ലെനിന്‍, വി സുരേഷ്, സൂര്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ശൈലജ സ്വാഗതവും എന്‍ വിശ്വന്‍ നന്ദിയും പറഞ്ഞു.