‘സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടരുത്’; വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് പരിഷത്ത്
വടകര: ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കെ.ടി. രാധാകൃഷ്‌ണൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനംചെയ്‌തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ. എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി.
എട്ടാംക്ലാസ് മുതൽ എല്ലാ വിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളെ തോൽപ്പിക്കാനുള്ള തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ മുഖ്യധാരയിൽനിന്ന് പുറന്തള്ളപ്പെടാൻ കാരണമാകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ലാത്ത പരീക്ഷാപരിഷ്കാരങ്ങൾ നടപ്പാക്കരുതെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റി അഗം സജീഷ് നാരായണൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അഗം എസ്.യമുന, വി.കെ.ചന്ദ്രൻ, കെ.വി.വത്സലൻ എന്നിവർ സംസാരിച്ചു. ചർച്ചയിൽ ഡോ. ശശികുമാർ പുറമേരി, ഡോ. എം.വി.തോമസ്, പി.സതീശൻ, ടി.കെ.രേഷ്‌മ, പി.എസ്.ബിന്ദുമോൾ, ടി.വി.സജേഷ്, കെ.സുനിൽ എന്നിവർ പങ്കെടുത്തു.
Summary: ‘Socially and economically disadvantaged children should not be excluded from the mainstream’; Parishad organized district level education seminar at Vadakara