ആഘോഷ ലഹരിയിൽ അരിക്കുളത്തുകാർ; പറമ്പത്ത് ഫെസ്റ്റിന് വർണാഭമായ തുടക്കം


അരിക്കുളം: പറമ്പത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്ര നടന്നു. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ, ഫെസ്റ്റ് ചെയർമാൻ കെ.എം. അമ്മദ് എന്നിവർ സംസാരിച്ചു.

30 വരെ മെഗാ കാർണിവൽ, മെഗാഷോ, കളരിപ്പയറ്റ്, മെഡിക്കൽ ക്യാമ്പ്, കാർഷികക്കൂട്ടായ്മ, ഗസൽസന്ധ്യ, സാംസ്കാരികസദസ്സ്, ഗാനമേള എന്നീ പരിപാടികളുണ്ടാവും.