ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


പന്തിരിക്കര: ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു.

പരേതരായ അച്ചുതന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കമല.

മക്കള്‍: ലെനിന്‍, ലിജ. മരുമക്കള്‍: രമ്യ (ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്), സതീശന്‍ തീക്കുനി(കെഎസ്ഇബി). സഹോദരങ്ങള്‍: ലീല ചെമ്പ്ര, ലക്ഷമി അരികുളം, രാജീവന്‍ വടകര (എക്‌സ് മിലിട്ടറി).

സംസ്‌കാരം രാത്രി 10മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.