പന്തിരിക്കര സ്വദേശിയും മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു


പന്തിരിക്കര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു.

മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച്ച രാവിലെയോടെ നാട്ടിലെത്തിക്കും.

ഉപ്പ: അഹമ്മദ്. ഉമ്മ: ഖദീജ. ഭാര്യ: സഫീന. മക്കള്‍: റയാന്‍, ഐഹാന്‍, നബുവാന്‍. സഹോദരങ്ങള്‍: സറീന, റസീന, സജ്‌ന.

കബറടക്കം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആവടുക്ക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.