പരിചരണത്തിന്റെ സ്നേഹവഴിയിൽ; വില്ല്യാപ്പള്ളിയിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോ​ഗികൾക്ക് സമ്മാനം നൽകി


വില്ല്യാപ്പള്ളി: ഗ്രാമപഞ്ചായത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാ ചാരണം നടത്തി. പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്തു.

വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ. കെ. ബിജുള, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുബിഷ, സിമി, രജിത കോളിയോട്ട്, മെമ്പർമാരായ പ്രശാന്ത്, സനിയ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ അനീഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇ. കെ. ബാബു, പാലിയേറ്റിവ് നേഴ്സ് ശ്രീമതി ഷീബ എന്നിവർ പങ്കെടുത്തു.

summary: Palliative day was conducted under the leadership of Villyappalli Gram Panchayat Family Health Centre.