അറിയാം ഈ സാന്ത്വന പരിചരണത്തെ; പേരാമ്പ്ര സി.കെ.ജി കോളേജിൽ പാലിയേറ്റീവ് പരിചരണ ക്യാമ്പ് ആരംഭിച്ചു


പേരാമ്പ്ര: താലൂക്ക് ആശുപത്രി സെക്കൻ്ററി പാലിയേറ്റീവ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പേരാമ്പ്ര സി.കെ.ജി കോളെജ് എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് പരിചരണത്തെപ്പറ്റി മൂന്ന് ദിവസത്തെ പരിശീലനം തുടങ്ങി.പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ: പി.ആർ ഷിത്തോർ മാസ്റ്റർ നിർവ്വഹിച്ചു.

പാർത്ഥവ് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പ്രത്യുഷ ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.

ഡോ.സി.കെ.വിനോദ് കുമാർ പാലിയേറ്റീവ് പരിചരണത്തെപ്പറ്റി ക്ലാസെടുത്തു. ജെ.എച്ച്.ഐ
അബ്ദുൾ അസീസ്, പാലിയേറ്റീവ് സെക്കൻററി നേഴ്സ് ജസ് ല, ഫിസിയോ തെറാപ്പിസ്റ്റ് ശ്വേത, നെസല ഷെറിൻ എന്നിവർ സംസാരിച്ചു.