ആഘോഷ ദിനങ്ങള്‍ക്ക് തുടക്കമായി; പടത്തുകടവ് ദേവാലയ തിരുനാളിന് കൊടിയേറി


പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തില്‍ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് വികാരി ഫാ. ജോസഫ് വടക്കേല്‍ കൊടിയേറ്റി. ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ക്രിസ്റ്റോ കാരക്കാട്ട് കാര്‍മികത്വം വഹിച്ചു.

ഇന്ന് വൈകുന്നേരം ആഘോഷമായ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് കലാസന്ധ്യ എന്നിവ നടക്കും.

ശനിയാഴ്ച വൈകീട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.വിന്‍സെന്റ് കണ്ടത്തില്‍ കാര്‍മികനാകും. പ്രദക്ഷിണവുമുണ്ടാകും. ഫാ.ജോര്‍ജ് കുറ്റിക്കാട്ട് സന്ദേശം നല്‍കും.

സമാപന ദിനമായ ജനുവരി ഒന്നിന് ആഘോഷമായ തിരുനാള്‍ കുര്‍ബായ്ക്ക് ഫാ.തോമസ് തെക്കേല്‍ കാര്‍മികനാകും. പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാകും.