സിപിഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; പി. മോഹനൻ സ്ഥാനം ഒഴിയും, കെ.കെ ദിനേശൻ സെക്രട്ടറി സ്ഥാനത്തേക്ക് ?


വടകര: സിപിഎം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കാലാവധി പൂർത്തിയായ പി. മോഹനൻ ഇന്ന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. പകരം പുതിയ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. ചർച്ച പുരോ​ഗമിക്കുകയാണ്. പത്ത് മണിയോടെ ജില്ലയിൽ സിപിഎമ്മിന്റെ നേതൃനിരയിൽ ആരെത്തും എന്നത് വ്യക്തമാകും.

ജില്ലാ സെക്രട്ടേറിയേറ്റംഗവും കെഎസ്കെടിയു ജില്ലാ സെക്രട്ടറിയുമായ കെ കെ ദിനേശൻ ജില്ലാ സെക്രട്ടറിയാകാൻ സാധ്യത കുടുതലുണ്ട്. കെ കെ ദിനേശന് പുറമെ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ എ. പ്രദീപ്കുമാറിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്. എം ​ഗിരീഷ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് എന്നിവരും പരി​ഗണനയിലുണ്ട്. എന്നാൽ ഒരു വനിത സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നത് ചർച്ചയിൽ ഉരുന്നുണ്ട്. മുൻ എംഎൽഎ കെ.കെ ലതികയുടെ പേരാണ് വനിതാ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളത്.

സമാപന സമ്മേളനം വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നേതാക്കളും പ്രവർത്തരും ഉൾപ്പടെ 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.