വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു


വടകര: ബാംഗ്ലൂരിൽ താമസിക്കുന്ന വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതരായ ചാപ്പൻ ചെട്ട്യാരുടെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: രാധ. മക്കൾ: പുഷ്പ (പ്രധാനാധ്യാപിക, ആന്ധ്രപ്രദേശ്), അനിത (അക്കൗണ്ട് മാനേജർ, ബാംഗളൂർ). മരുമക്കൾ: രാജൻ (ബിൽഡർ, ആന്ധ്രപ്രദേശ്).

സഹോദരങ്ങൾ: രാമൻ, ശ്രീധരൻ (വ്യാപാരി, വില്യാപ്പള്ളി), പത്മിനി, സരോജിനി, പരേതരായ നാരായണൻ, ബാലൻ (അധ്യാപകൻ, മയ്യന്നൂർ സെൻട്രൽ എം.യു.പി സ്‌കൂൾ), ഗംഗാധരൻ (റിട്ടയേഡ് മാനേജർ കെ.ഡി.സി ബാങ്ക്). സഞ്ചയനം ചൊവ്വാഴ്ച.

othyottu kunjhikkannan Passed away at Vilyappalli