നിറയെ വിരിഞ്ഞു നിൽക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേറ്റ് വടകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്


വടകര: നിറയെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. കണ്ണിന് കുളിരേകുന്ന കാഴ്ചകൾ. ഓണത്തെ വരവേൽക്കാൻ വടകര നഗരസഭയിലെ വിവിധയിടങ്ങളിൽ കൃഷിചെയ്ത ചെണ്ടുമല്ലി ചെടികൾ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഉത്സവം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവഹിച്ചു. ജെ.ടിഎസ് പരിസരത്ത് വെച്ച് നടന്ന ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു.

നെറ്റ് സീറോ കേരളം ക്യാമ്പയിന്റെ ഭാഗമായാണ് വടകര നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്. വിളവെടുപ്പ് ഉത്സവത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
രാജിതാ പതേരി, സിന്ധു പ്രേമൻ, മറ്റു ജനപ്രതിനിധികൾ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Summary: Orange and yellow chendumalli flowers in full bloom; Harvesting Chendumalli in Vadakara on the occasion of Onam