ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


ചോറോട് : ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു . ഡിസിസി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പി ടി കെ നജ്മൽ അധ്യക്ഷത വഹിച്ചു.

കൂടാളി അശോകൻ, എ ഭാസ്കരൻ , രാജേഷ് ചോറോട്, ഷാജി ഐ, രാഗേഷ് കെ ജി, കെ കെ റിനീഷ്, രമേശൻ കിഴക്കയിൽ, ആർ കെ പ്രവീൺ കുമാർ, രജിത് മാലോൽ, ഗോപാല കൃഷ്ണൻ കെ, മോഹൻദാസ് മാസ്റ്റർ,രാജൻ കുഴിച്ചാലിൽ, ബിജു ടി എം, മുസ്തഫ വള്ളിക്കാട്, നജീബ് ചോറോട്, തുടങ്ങിയവർ സംസാരിച്ചു.