ബാലുശേരിയില്‍ അറപ്പീടിക മരപ്പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്


ബാലുശേരി: ബലുശ്ശേരി അറപ്പീടിക മരപ്പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. കാറിലുണ്ടായിരുന്ന എകരൂല്‍ പുതുശ്ശേരി എടത്തിലിങ്ങോറ നവാസ് റഹ്‌മാന്‍ (30) നെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്‌മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കാര്‍ എകരൂല്‍ ഭാഗത്തു നിന്നും ബാലുശേരിയിലേയ്ക്കും ബസ്സ് ബാലുശേരി നിന്നും കിനാലൂരിലേക്കും പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് നവാസിനെ കാറിനുള്ളില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

summery: one person injured in collision between car and bus in balussery