വടക്കൻ പാട്ട് മേഖലയിലെ സമഗ്ര സംഭാവന; ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒഞ്ചിയം പ്രഭാകരൻ ഏറ്റുവാങ്ങി


വടകര: ഒഞ്ചിയം പ്രഭാകരൻ കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ഏറ്റുവാങ്ങി. വടക്കന്‍പാട്ട് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് ഡയരക്ടര്‍ എൻ.മായ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ കോയ കാപ്പാട്, സെക്രട്ടറി എ.വി.അജയകുമാർ, പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ്‌ലിന്‍ തുടങ്ങിയവർ സംബന്ധിച്ചു.

വടക്കന്‍പാട്ടിനു പുറമെ നാടക- സീരിയല്‍ സംവിധായകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ് ഒഞ്ചിയം പ്രഭാകരൻ.
കേളുനമ്പ്യാര്‍- അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. പി.പി.നിര്‍മ്മലയാണ് ഭാര്യ. മക്കള്‍: പി.സുധീര്‍, പി.സുധ, പി.സുജു.