ഓണം സ്പെഷ്യൽ ഡ്രൈവ്; തൂണേരിയിൽ 40 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി യുവാവ് പിടിയിൽ


നാ​ദാ​പു​രം: തൂണേരിയിൽ മാ​ഹി മ​ദ്യ​വു​മാ​യി യുവാവ് പിടിയിൽ. ചെ​ക്യാ​ട് നെ​ല്ലി​ക്കാ​പ​റ​മ്പ് പാ​ല​യു​ള്ള പ​റ​മ്പ​ത്ത് സു​ധീ​ഷാ​ണ് പിടിയിലായത്. ഓ​ണം സ്പെഷ്യൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി തു​ണേ​രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 40 ലി​റ്റ​ർ മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി യുവാവ് പിടിയിലായത്.

മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​മോ​ൻ ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് വാഹന പരിശോധന നടത്തിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Description: Onam Special Drive; Youth arrested with 40 liters Mahi liquor in Thuneri