വിദ്യാര്‍ത്ഥികള്‍ക്കിനി പഠിച്ചു തുടങ്ങാം; സംസ്ഥാനത്ത് ഓണപ്പരീക്ഷാ തിയ്യതിയും അവധിയും പ്രഖ്യാപിച്ചു


കോഴിക്കോട്: സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണപ്പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് ഓണപ്പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

സെപ്റ്റംബര്‍ മൂന്ന് മുതലാണ് ഓണാവധി. അവധിക്ക് ശേഷം സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ കോളേജുകള്‍ക്കും ഓണാവധി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഓണപ്പരീക്ഷ പ്രഖ്യാപിച്ചതോടെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍.

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ് വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് കൂടുതലും അഭ്യൂഹങ്ങളാണ്. വിവാദങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

summery: onam exam date and holidays announced in the state