ഗുണമേന്മയുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കില്‍ മേപ്പയ്യൂരിലേക്ക് പോന്നോളൂ; ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ മേപ്പയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചന്ത നടക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ക്ക് പുറമെ വിലക്കുറവുള്ളതും ചന്തയുടെ ആകര്‍ഷണമാണ്.
കര്‍ഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു.
കൃഷി ഓഫീസര്‍ അശ്വിനി.ടി.എന്‍ സ്വാഗതം പറഞ്ഞു. പി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസിഡന്റില്‍ നിന്നും പച്ചക്കറികള്‍ ഏറ്റുവാങ്ങി.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കര്‍ഷക ചന്ത സന്ദര്‍ശിച്ചു. സി.എം ബാബു, ബാബു കൊളക്കണ്ടി, കമ്മന മൊയ്തീന്‍ മാസ്റ്റര്‍, സത്യന്‍ മാസ്റ്റര്‍, സുഷേണന്‍.എസ്, കെ.കൃഷ്ണന്‍, ദാമോദരന്‍ അഞ്ചുമൂലയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൃഷി അസിസ്റ്റന്റ് സ്‌നേഹ.സി.എസ് നന്ദി പറഞ്ഞു. സെപ്തംബര്‍ നാല് മുതല്‍ ഏഴ് വരെയാണ് ചന്ത നടക്കുന്നത്.