വയോജന ക്ഷേമ പദ്ധതി; വടകര നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു


വടകര: വടകര നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു. വയോജനങ്ങളുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി തയ്യാറാക്കിയ 2024 -25 പദ്ധതിയുടെ ഭാഗമായാണ് വയോജന സംഗമം സംഘടിപ്പിച്ചത്. പുതിയാപ്പ് നഗരസഭാ പകൽ വീട് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.

നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. പി.സജീവ് കുമാർ, രാജിത പതേരി, എ.പി.പ്രജിത, കെ.കെ.വനജ, എൻ.കെ പ്രഭാകരൻ, കെ.വത്സൻ, അടിയേരി രവീന്ദ്രൻ, ഇ.ടി.കെ. രാഘവൻ, ജയപ്രകാശ്, ജാസ്മിൻ എന്നിവർ സംസാരിച്ചു.

നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Summary: Old Age Welfare Scheme; Vadakara Municipal Corporation organized a meeting for the elderly