പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു, രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ; പേരാമ്പ്രയില്‍ ഭക്ഷണവില്‍പ്പനശാലകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന


പേരാമ്പ്ര: പേരാമ്പ്രയിലെ ഭക്ഷണ വില്‍പ്പന കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പേരാമ്പ്ര ടൗണിലും പരിസരങ്ങളിലുമുള്ള ഭക്ഷണ വില്‍പ്പന കടകളില്‍ പരിശോധന നടത്തിയത്.

പരിശോധനയുടെ ഭാഗമായി പഴകിയ ഇറച്ചി വിഭവങ്ങള്‍, ഖുബ്ബുസ്, മയനൈസ് എന്നിവ പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പുകയില ബോധവത്കരണ ബോര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി.

പരിശോധനയ്ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. ശരത് കുമാര്‍, ജെ.എച്ച്.ഐമാരായ വി.ഒ അബ്ദുള്‍ അസീസ്, എം.പി സുരേഷ്, എ.ടി അനൂപ്, കെ ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

summary: inspection of health department in food shop in perambra