ഇനി പന്തടിക്കാനുളള കാത്തിരിപ്പ്; വടകരയിൽ ഇൻഡോർ വോളിബോൾ കോർട്ടിന് ശിലയിട്ടു


വടകര: കേരള സർക്കാർ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍ നിന്നും വടകര ബി.ഇ.എം. എച്ച്‌.എസ്.എസി ന് അനുവദിച്ച ഇൻഡോർ വോളിബോള്‍ കോർട്ടിന്റെ ശിലാ സ്ഥാപന കർമ്മം കെ.കെ.രമ എം.എല്‍.എ നിർവഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി സി.കെ.നാണു മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ റവ. സുനില്‍ പുതിയാട്ടില്‍, റൊണാള്‍ഡ് വിൻസന്റ് മാടായി, സജിത.കെ, ഹരീന്ദ്രൻ കരിമ്പനപ്പാലം, എഡ്വെർഡ് പ്രശാന്ത് കുമാർ, മഹിജ കുമാരി പി.എച്ച്‌ എന്നിവർ സംസാരിച്ചു.

Summary: Now waiting to bowl; The foundation stone was laid for the indoor volleyball court in Vadakara