ഇനി സുഖയാത്ര; മേപ്പയ്യൂരിൽ ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.പ്രസീത അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ടി.കെ ഗംഗാധരൻ, ആർ.പ്രമീള, രമാഭായ് പി.കെ എന്നിവർ സംസാരിച്ചു. അയൽസഭാ കൺവീനർ കെ.നിജീഷ് സ്വാഗതവും ടി.ജിജീഷ് നന്ദിയും പറഞ്ഞു.
Summary: Now it’s a pleasant journey; Changaramvalli – Thacharoth road inaugurated in Meppayyur