മലയാളം അറിഞ്ഞാലേ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കൂ, ഇല്ലെങ്കില്‍ പ്രത്യേക പരീക്ഷ എഴുതണം, ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേ മതിയാകൂ. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ആണ് മലയാളം സര്‍ക്കാര്‍ ജോലിക്ക് നിര്‍ബന്ധം എന്ന് പറയുന്നത്. മലയാളം അറിയാത്തവര്‍ പ്രത്യേക പരീക്ഷ എഴുതി 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയിരിക്കണം.

10, പ്ലസ് വണ്‍, ഡിഗ്രി എന്നീ ക്ലാസുകളില്‍ ഏതിലെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലാത്തവര്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മലയാളം പഠിക്കാത്തവര്‍ പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസ്സാവണം. പ്രോബേഷന്‍ കാലാവധി കഴിയുന്നതിനു മുന്നെ മിനിമം മാര്‍ക്ക് വാങ്ങി പാസ്സായിരിക്കണം.

മലയാളം സീനിയര്‍ ഡെപ്ലോമ പരീക്ഷക്ക് തുല്യമായ സിലബസ്സ് ആവും പി.എസ്.സിയുടെ മലയാളഭാഷാ പ്രാവീണ്യ പരീക്ഷ. മലയാളം മിഷന്‍ പരീക്ഷ പാസായ ക്ലാസ്സ് 4 ജീവനക്കാരെ നിബന്ധനയില്‍ നിന്നും ഒഴിവാക്കോയിട്ടുണ്ട്.

summary: now if you wants to get a govt job, you must know Malayalam, the state govt has issued an order