നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി


നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.

[Mid1]

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം നജ്മ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സുബൈർ പാറേമ്മൽ, റംല കുട്ട്യാപണ്ടി, സി.എച്ച്.സമീറ, മെമ്പർമാരായ ഹാജറ ചെറൂണി, മുഫീദ സലീം എന്നിവരും.

വിവിധ രാഷ്ട്രിയ പാർട്ടി പ്രധിനിധികളായ അഹമ്മദ്പുന്നക്കൽ, മുഹമ്മദ് ബംഗ്ലത്ത്, അബ്ദുല്ല വയലോളി, മോഹനൻ പാറക്കടവ്, രവീഷ് വളയം, കെ.കെ.അബൂബക്കർ ഹാജി, വി.കെ.ഭാസ്കരൻ, മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റർ, നാഷണനൽ കോളേജ് പ്രിൻസിപ്പാൾ യൂസുഫ്,
മൂസ്സ കെ.എം, റജ്നത്ത് ഹമീദ്, ഷുഹൈബ്, കെ.വി.കുഞ്ഞി ഒണക്കൻ, ബിനിത.ഡി സ്വാഗതവും ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Summary: Now a new bus to reach the children of Nadapuram Puliyav LP School; Shafi Parambi MP conducted the flag off