കുറ്റ്യാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഇരുചക്ര വാഹനം നന്നാക്കുന്നതിനിടയിൽ


കുറ്റ്യാടി: മോട്ടോർ സൈക്കിൾ റിപ്പയർ ചെയ്യുന്നതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുറ്റ്യാടി ടൗണിൽ തൊട്ടിൽപാലം റോഡിലെ ബൈക്ക് വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്ന ജാർഖണ്ഡ് സ്വദേശി പതിനെട്ടു വയസ്സുകാരൻ ശിഹാബുദ്ദീൻ അൻസാരിയാണ് മരിച്ചത്.

വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന വയർ കടിച്ചുപിടിച്ചു ജോലി ചെയ്യുന്നതീനിടെ അബദ്ധത്തിൽ ഷോക്ക് ഏൽക്കുകയായിരുന്നു. ഉടനെ സമീപത്തുള്ളവർ ഓടിക്കൂടി കുറ്റ്യാടി ഗവണമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദ്ദേഹം കുറ്റ്യാടി ഗവണമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും.