‘വേണ്ട ഹിംസയും ലഹരിയും’; നൊച്ചാട് ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ
നൊച്ചാട്: വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നൊച്ചാട് മേഖല കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൈതക്കൽ നിന്ന് തുടങ്ങിയ ജാഥ മുളിയങ്ങൽ അവസാനിച്ചു. മുളിയങ്ങൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് ഉദ്ഘടനം ചെയ്തു.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സനൂപ് ടി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ബിനോഷ് പി.കെ അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹരിത ജി.ആർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ചടങ്ങിന് അജിത്ത് നന്ദി പറഞ്ഞു.
Description: “No to violence and intoxication”; DYFI holds vigil parade in Nochad