കെമിക്കലുകൾ വേണ്ട, ഏറെ സമയം ചെലവഴിക്കേണ്ട; മുടി കൊഴിച്ചിൽ തടയാൻ പേരയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുടികൊഴിച്ചിൽ ഇത് ബഹുഭൂരിക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആരോഗ്യപ്രശ്‌നങ്ങൾ, മലിനീകരണം അങ്ങനെ മുടികൊഴിച്ചിലിന് കാരണങ്ങൾ പലതാണ്. മുടികൊഴിച്ചിലിന് പ്രതിവിധി തേടി പലതരം കെമിക്കലുകൾക്ക് പിന്നാലെ പോയി അതിന്റെ ദോഷങ്ങൾ പിന്നീട് അനുഭവിക്കേണ്ടിവരുന്നവരുമുണ്ട്. പ്രകൃതി ദത്തമായ ചില പൊടിക്കൈകളിലൂടെ മുടികൊഴിച്ചിൽ കുറേയെങ്കിലും കുറയ്ക്കാനാവും. അതിന് സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് പേരയില.
പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്‌ലേവനോയ്ഡുകളും ധാരാളമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചർമത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകൾ. പേരയില വളരെ സിംപിളായ ഒരു രീതിയിൽ ഉപയോഗിച്ച് മുടി വളരാൻ വഴിയുണ്ടാക്കാം. മുടി വളരാൻ മാത്രമല്ല, മുടിയുടെ ഒരു പിടി പ്രശ്നങ്ങൾക്കും മരുന്നാണിത്. ഉണ്ടാക്കാൻ ഏറെ എളുപ്പവും.
നമ്മുടെ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യകമായ പോഷകങ്ങളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇതിൽ വിറ്റാമിൻ ബി, സി എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ നില വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റൽ ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി-മൈക്രോബയൽ ഗുണങ്ങൾ ഇത് തലയോട്ടിക്ക് നൽകും.
ഇലകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി യുടെ ഉള്ളടക്കം മുടി വളർച്ചയെ സഹായിക്കുന്ന കൊളാജൻ പ്രവർത്തനത്തെ മെച്ചപ്പെടുത്തും, അതേസമയം ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഉള്ളടക്കം സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ തലമുടിയിൽ ഉണ്ടാക്കുന്ന അസ്വാഭാവികതകളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇലകളിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള വിറ്റാമിനുകളായ ബി, സി എന്നിവ ഹെയർ ഫോളിക്കിളുകളെ പരിപോഷിപ്പിക്കാനും മുടിയുടെ വേഗത്തിലുള്ള വളർച്ചയെ മികവുറ്റതാക്കാനും സഹായിക്കും.
മുടികൊഴിച്ചിൽ തടയാൻ പേരയില എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. തീരെ മൂപ്പില്ലാത്തതും അധികം മൂപ്പായതുമല്ല, ഒരു ഇടത്തരം പരുവത്തിലുള്ളതാണ് കൂടുതൽ നല്ലത്. ഇത് ഒരു പിടി എടുത്ത് നല്ലതു പോലെ കഴുകി വൃത്തിയാക്കാണം. ഇത് പിന്നീട് വെള്ളത്തിൽ ഇട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ അടച്ചു വച്ചു വേണം, തിളപ്പിയ്ക്കുവാൻ. ഇലയുടെ നിറം പോയി വിളറിയ നിറം വരുമ്പോൾ ഇലയിലെ പോഷകങ്ങൾ വെള്ളത്തിലേയ്ക്കിറങ്ങി എന്നുറപ്പിയ്ക്കാം. പിന്നീട് ഇത് വാങ്ങി വയ്ക്കുക.
ഈ വെള്ളം ചൂടാറിയ ശേഷം വേണം, ഉപയോഗിയ്ക്കുവാൻ. ആദ്യം മുടി നല്ലതു പോലെ ചീകുക. പിന്നീട് ഈ വെള്ളം ശിരോചർമത്തിലും മുടിത്തുമ്പു വരേയും പുരട്ടുക. സ്‌പ്രേ ബോട്ടിലിൽ ഒഴിച്ച് സ്പ്രേ ചെയ്താലും മതിയാകും. ഇത് മുടിയിൽ അര മണിക്കൂർ ശേഷം വയ്ക്കുക. പിന്നീട് കഴുകാം. കഴുകിയില്ലെങ്കിലും കുഴപ്പമല്ല. കാരണം ഇതിന് പ്രത്യേകിച്ചൊരു പശപശപ്പോ ദുർഗന്ധമോ ഉണ്ടാകില്ല. മുടി നല്ലതു പോലെ വളരാൻ സഹായിക്കുന്ന ഒന്നാണിത്. ഇത് ദിവസവും ചെയ്താൽ അത്ര ഗുണം എന്നു പറയാം.
Description: No chemicals, no time spent; Use guava leaves to prevent hair fall