മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായ ആവളയിലെ എൻ എൻ നല്ലൂർ അന്തരിച്ചു


പേരാമ്പ്ര: മികച്ച വാഗ്മിയും, ഗ്രന്ഥാലസംഘം പ്രവർത്തകനുമായ ആവളയിലെ നല്ലൂർ നാരായണൻ മാസ്റ്റർ (81) അന്തരിച്ചു. ആവള യു പി സ്കൂൾ റിട്ട: അദ്ധ്യാപകനാണ്. കാൻഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ. എ. പി. ടി യൂനിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, പെൻഷനേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച അദ്ധ്യാപകനുള്ള ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവാണ്. പി. എൻ പണിക്കർ, തെങ്ങുമം ബാലകൃഷ്ണൻ പിള്ള തുടങ്ങിയവരുടെ സഹയാത്രികനായി പ്രവർത്തിച്ചിരുന്നു.

ഭാര്യ : നളിനി നല്ലൂർ ( റിട്ട: വനിതാ ക്ഷേമ ഓഫീസർ പേരാമ്പ്ര ബ്ലോക്ക് )
മക്കൾ : സുഷാന്ത് (എഞ്ചിനീയർ, പൂന), സിന്ധു ( അദ്ധ്യാപിക നെടുവ ഹൈസ്കൂൾ, പരപ്പനങ്ങാടി), സുജീഷ് (കോൺഗ്രസ് പ്രവർത്തകൻ)
മരുമക്കൾ : ഷീബഷെമി ( എഞ്ചിനീയർ, പൂന), ശ്രീജിത്ത് ( അദ്ധ്യാപകൻ, കൂത്താളി ഹയർസെക്കന്ററി സ്കൂൾ), സുജിന ( അദ്ധ്യാപിക, മാട്ടനോട് യു. പി സ്കൂൾ).
സഹോദരങ്ങൾ : ജാനു അമ്മ , ദേവി, ശാന്ത , പരേതരായ തവോട്ട് കുഞ്ഞികേളു നായർ , കുഞ്ഞികൃഷ്ണൻ നായർ നല്ലൂർ, കുഞ്ഞിരാമൻ നായർ , അമ്മാളു അമ്മ , ബാലൻ വൈദ്യർ , നാരായണൻ നായർ .
സംസ്കാരം രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ നടക്കും.