വീണ്ടും നിപ ജാഗ്രത; കണ്ണൂരിൽ രണ്ടുപേർ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ


കണ്ണൂർ: കണ്ണൂരില്‍ രണ്ട് പേർ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേരും ചികിത്സയിലുള്ളത്.

ഇവരുടെ സാമ്ബിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.

Nipa vigilance again; Two people in Kannur are undergoing treatment with symptoms of Nipah disease