ഒൻപതാം ചരമവാർഷികം; നാദാപുരത്തെ സി.പി.എം നേതാവ് കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ച് നാട്
നാദാപുരം: സി.പി.എം മുൻ നാദാപുരം ഏരിയ കമ്മറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന കുനിച്ചോത്ത് കുമാരൻ്റെ ഒൻപതാമത് ചരമവാർഷികം ദിനം ആചരിച്ചു. രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും നടത്തി. എം.വൈ.എം ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്‌മരണ സംഗമം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
എരോത്ത് ഫൈസൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.മോഹൻ ദാസ്, സി.എച്ച്.മോഹനൻ, വി.കുമാരൻ, സി.എച്ച്.ബാലകൃഷ്ണൻ, ടി.ചത്തു, ടി.കണാരൻ എന്നിവർ സംസാരിച്ചു. വി.കെ.സലീം സ്വാഗതം പറഞ്ഞു.
Summary: Ninth Death Anniversary; Nadu in memory of CPM leader Kunichhot Kumaran of Nadapuram