‘സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജും കെ.എസ്.ആര്‍.ടി.സി ഡിപ്പോയും’; വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം


പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം. സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍ ആരംഭിക്കുക, താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജ് ആരംഭിക്കുക, പേരാമ്പ്ര കേന്ദ്രീകരിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിക്കുക എന്നീ പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്.

എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സജിത്ത് സി.ബി അധ്യക്ഷനായി. കെ.കെ.ബാബു സ്വാഗതം പറഞ്ഞു.

കെ.കെ.ബാബു (പ്രസിഡന്റ്), സന്‍ജിത്ത് കുമാര്‍ എന്‍.എം, നീന എന്‍.കെ (വൈസ് പ്രസിഡന്റുമാര്‍), പ്രബിലാഷ്. പി.കെ (സെക്രട്ടറി), നവീന്‍ ലിനോയ്, ആസിഫ്.പി കെ (ജോയിന്റ് സെക്രട്ടറിമാര്‍), ഷീബ വി.കെ (വനിത സബ് കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.